Kerala
ഓണക്കാലത്ത് ആറ് ദിവസംകൊണ്ട് വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍; റെക്കോര്‍ഡ് നേട്ടം കൈവരിച്ച് മില്‍മ.
പാല്‍ വിപണിയില്‍ റെക്കോർഡിട്ട് മില്‍മ. ഓണവിപണിയില്‍ 1.33 കോടിലിറ്റർ പാല്‍ വില്‍പനയാണ് മില്‍മ നടത്തിയത്.ഓണക്കാലത്ത് ആറു ദിവസം കൊണ്ടാണ് ഇത്രത്തോളം പാല്‍ വിറ്റഴിച്ചത്.ഉത്രാട ദിനത്തില്‍ മാത്രം 3700,365 ലിറ്റർ പാല്‍ സംസ്ഥാനത്ത് വിറ്റഴിച്ചു. ഓഗസ്റ്റ് 25 മുതല്‍ 28 വരെ 1,00,56,889 ലിറ്റർ പാലാണ് മില്‍മ വിറ്റത്.
കഴിഞ്ഞ വർഷം ഇതേകാലയളവില്‍ 94,56,621 ലിറ്റർ പാലാണ് വിറ്റത്. പാല്‍ ഉല്പ്പന്നങ്ങളുടെ വില്‍പ്പനയിലും മില്‍മ സർവകാല റെക്കോർഡ് നേടി. തൈരിന്റെ വില്‍പ്പനയില്‍ 16 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 11,25,437 കിലോ തൈരായിരുന്നു വിറ്റഴിച്ചത്. നെയ്യ് വില്പ്പനയിലും ഗണ്യമായ വർധന രേഖപ്പെടുത്തി. മില്‍മയുടെ യൂണിയനുകളും ചേർന്ന് 743 ടണ്‍ നെയ്യാണ് വിറ്റത്.