
കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്ത വിദ്യാര്‍ഥി നേതാവിനെ ഭാരവാഹിയാക്കാന്‍ എസ്.എഫ്.ഐ നടത്തിയ നീക്കത്തില്‍ സി.പി.എം അന്വേഷണം തുടങ്ങി. കോവളം ഏരിയ സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല. അന്വേഷണത്തിന്റെ ഭാഗമായി യുയുസി സ്ഥാനത്ത് നിന്നും ഒഴിവാക്കിയ അനഘയുടെ മൊഴിയെടുത്തു. എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ അനഘ മൊഴി നല്‍കിയതായാണ് സൂചന. യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം വിദ്യാര്‍ഥി നേതാവായ വിശാഖിന്റെ പേരാണ് കോളജില്‍ നിന്നും സര്‍വകലാശാലയിലേക്ക് അയച്ചിരുന്നത്. തീരുമാനം വിവാദമായതിന് പിന്നാലെ കത്ത് പിന്‍വലിച്ച് പ്രിന്‍സിപ്പല്‍ ഇ–മെയില്‍ അയച്ചിരുന്നു
