india
പുതിയ പാര്‍ലമെന്റ് മന്ദിരം 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പുതിയ പാര്‍ലമെന്റ് മന്ദിരം ഈമാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള ക്ഷണിച്ചു. ലോക്സഭയില്‍ 888 പേര്‍ക്കും രാജ്യസഭയില്‍ 300 പേര്‍ക്കും ഇരിക്കാന്‍ സൗകര്യമുണ്ടാകും.
