ദാഹിച്ചപ്പോൾ വെള്ളം നൽകി; വെള്ളം കൊടുത്ത യുവതിയെ തന്നെ ആക്രമിച്ച് ആമ

പാലു കൊടുത്ത കൈയ്ക്ക് തന്നെ കൊത്തുക എന്ന് പണ്ടുള്ള ആളുകൾ പറയാറുണ്ട്. എന്നാൽ അത് അക്ഷരംപ്രതി നടന്നിരിക്കുകയാണ്. ദാഹിച്ചു വലഞ്ഞ ആമയ്ക്ക് കുടിക്കാൻ വെള്ളം നൽകിയ യുവതിയെ ആമ തിരിച്ച് ആക്രമിച്ചു . ഒരു വേലിക്ക് മറുപുറം നിന്നാണ് യുവതി ആമയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിക്കുന്നത്. വെള്ളവുമായി ചെല്ലുന്ന യുവതിയുടെ പക്കൽ നിന്നും ആദ്യം വായ തുറന്നുവച്ച് ആമ വെള്ളം കുടിക്കുന്നുണ്ട്.
ആമയ്ക്ക് അമിതമായി ദാഹിക്കുന്നുണ്ടെന്ന് മനസിലാക്കിയ യുവതി വീണ്ടും ആമയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിക്കുന്നു. ആമ വെള്ളം കുടിക്കുന്നതും വീണ്ടും കിട്ടാനായി കാത്തു നിൽക്കുന്നതുമെല്ലാം ദൃശ്യത്തിൽ കാണാം. ഇടയ്ക്കുവച്ച് ആമയുടെ ശരീരം തണുപ്പിക്കാനായി അൽപം വെള്ളം യുവതി അതിന്റെ ശരീരത്തിലേക്കും ഒഴിച്ചുകൊടുക്കുന്നു. ആമയ്ക്ക് വെള്ളം ഇറക്കാനുള്ള സമയം കൊടുത്ത ശേഷം വീണ്ടും കുപ്പി നീട്ടുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. യുവതിയുടെ കയ്യിൽ കടിക്കാനായി സർവശക്തിയും എടുത്ത് ആമ കുതിക്കുകയായിരുന്നു. എന്നാൽ യുവതി ഞെട്ടി പിന്നിലേക്ക് മാറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.സമാനമായ രീതിയിൽ മൃഗങ്ങളിൽ നിന്നു ആക്രമണമേറ്റ ധാരാളം ആളുകൾ തങ്ങളുടെ അനുഭവങ്ങളും വിഡിയോയുടെ കമന്റ് ബോക്സിൽ പങ്കുവയ്ക്കുന്നുണ്ട്.
