keralaSpot Light
നൊമ്പരമായി സാരംഗ്, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്

എസ്എസ്എൽസി പരീക്ഷാ ഫലം കാത്തുനിൽക്കാതെ വിടവാങ്ങിയ സാരംഗിന് ഫലം വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ സാരംഗ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വാഹനാപകടത്തെ തുടര്‍ന്നാണ് ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (16) മസ്തിഷ്‌ക മരണമടഞ്ഞത്.
ആറു പേർക്ക് പുതുജീവനേകിയാണ് സാരംഗ് യാത്രപറഞ്ഞത്. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന സാരംഗ് എസ്എസ്എൽസി ഫലം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. ഇതിനിടയിലാണ് വാഹനാപകടത്തിൽ പെട്ടത്. സാരംഗിന്റെ കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകുകയായിരുന്നു.
