kerala
‘എല്ലാവർക്കും ഇന്‍റർനെറ്റ്’; കെ – ഫോണ്‍: ഉദ്ഘാടനം ജൂണ്‍ അഞ്ചിന്

സംസ്ഥാന സർക്കാരിന്‍റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ-ഫോണിന്‍റെ ഉദ്ഘാടനം ജൂൺ അഞ്ചിന്. എല്ലാവർക്കും ഇന്‍റർനെറ്റ് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്‍റർനെറ്റ് സൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ 18000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇന്‍റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകിയതായും സർക്കാർ അറിയിച്ചു.
