sports

പഞ്ചാബിനെതിരെ രാജസ്ഥാന് 4 വിക്കറ്റ് ജയം; പ്ലേ ഓഫ് പ്രതീക്ഷ കൈവിടാതെ സഞ്ജുപ്പട

ഐപിഎല്‍ ലീഗ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ രാജസ്ഥാന് വിജയം. പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ 188 റണ്‍സ് രണ്ടുപന്ത് ശേഷിക്കെയാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. ദേവ്ദത്ത് പടിക്കലും ജയ്സ്വാളും അര്‍ധസെഞ്ചറി നേടി. എന്നാല്്‍ നായകന്‍ സഞ്ജു സാംസണ്‍ രണ്ട് റണ്‍സെടുത്ത് മടങ്ങി. നേരത്തെ, ടോസ് നേടിയ രാജസ്ഥാന്‍ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും പഞ്ചാബ് ഇരുപത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. സാം കറണും ജിതേഷ് ശര്‍മയും ഷാറൂഖ് ഖാനുമാണ് പഞ്ചാബിനെ സ്കോറിലെത്തിച്ചത്. രാജസ്ഥാന്റെ മത്സരങ്ങൾ പൂർത്തിയായെങ്കിലും ഇനി മറ്റു ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചാണ് ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾ. രാജസ്ഥാനെതിരായ തോൽവിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി. അവസാന മത്സരത്തിൽ നാലു വിക്കറ്റ് വിജയം നേടിയെങ്കിലും, രാജസ്ഥാൻ ഇപ്പോഴും നെറ്റ് റൺറേറ്റിൽ ആർസിബിക്കു പിന്നിൽ അഞ്ചാമതാണ്. ആർസിബിക്കു മുന്നിൽ കയറാൻ പഞ്ചാബിനെതിരെ രാജസ്ഥാന് 18.3 ഓവറിൽ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്നു. ഇനി അവസാന മത്സരത്തിൽ ആർസിബി കുറഞ്ഞത് ആറു റൺസിനെങ്കിലും തോറ്റാൽ രാജസ്ഥാന് മുന്നിൽ കയറാം. അതേസമയം, പ്ലേ ഓഫിൽ കയറണമെങ്കിൽ മുംബൈ ഇന്ത്യൻസ് ഉൾപ്പെടെയുള്ള ടീമുകളുടെ പ്രകടനവും നിർണായകമാകും.

വിജയത്തിലേക്ക് ഒൻപതു റൺസ് വേണ്ടിയിരിക്കെ രാഹുൽ ചാഹറിനെതിരെ നാലാം പന്തിൽ സിക്സർ നേടിയ ധ്രുവ് ജുറലാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ജുറൽ നാലു പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു. അർധസെഞ്ചറിയുമായി പടനയിച്ച ഓപ്പണർ യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ ഇന്നിങ്സുകളാണ് രാജസഥാൻ വിജയത്തിൽ നിർണായകമായത്. പടിക്കൽ 30 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 51 റൺസെടുത്തും ജയ്സ്വാൾ 36 പന്തിൽ എട്ടു ഫോറുകൾ സഹിതം 50 റൺസെടുത്തും പുറത്തായി.സ്കോർ ബോർഡിൽ 12 റൺസ് മാത്രമുള്ളപ്പോൾ ബട്‍ലറിനെ നഷ്ടമായ രാജസ്ഥാന്, രണ്ടാം വിക്കറ്റിൽ ജയ്സ്വാൾ – പടിക്കൽ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് കരുത്തായത്. 49 പന്തിൽ ഇരുവരും രാജസ്ഥാൻ സ്കോർ ബോർഡിലെത്തിച്ചത് 73 റൺസ്. ജയ്സ്വാൾ – പരാഗ് സഖ്യം നാലാം വിക്കറ്റിൽ അടിച്ചുകൂട്ടിയ 47 റൺസും രാജസ്ഥാന് തുണയായി. 22 പന്തിലാണ് ഇരുവരും 47 റൺസടിച്ചത്.

ഇവർക്കു പുറമെ വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ (28 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 46 റൺസ്), റയാൻ പരാഗ് എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. പരാഗ് 12 പന്തിൽ ഒരു ഫോറും രണ്ടു പടുകൂറ്റൻ സിക്സറുകളും സഹിതം 20 റൺസെടുത്ത് പുറത്തായി. അതേസമയം, രാജസ്ഥാൻ നിരയിൽ ഓപ്പണർ ജോസ് ബട്‍ലർ (0), ക്യാപ്റ്റൻ സഞ്ജു (മൂന്നു പന്തിൽ രണ്ട്) എന്നിവർ നിരാശപ്പെടുത്തി. പഞ്ചാബിനായി കഗീസോ റബാദ നാല് ഓവറിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിങ് നാല് ഓവറിൽ 40 റൺസ് വഴങ്ങിയും നേഥൻ എല്ലിസ് നാല് ഓവറിൽ 34 റൺസ് വഴങ്ങിയും സാം കറൻ നാല് ഓവറിൽ 46 റൺസ് വഴങ്ങിയും രാഹുൽ ചാഹർ 3.4 ഓവറിൽ 28 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസെടുത്തത് 31 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 49 റൺസുമായി പുറത്താകാതെ നിന്ന സാം കറനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. രാജസ്ഥാനായി നവ്ദീപ് സെയ്നി നാല് ഓവറിൽ 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button