EntertainmentkeralaSpot Light

‘ആളുകളുടെ അകത്തും പുറത്തും വെള്ളം’ ; നടി നവ്യാ നായരുടെ വാക്കുകള്‍ വിവാദത്തിൽ

നടി നവ്യാ നായർ ജന്മനാടിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വിവാദത്തില്‍. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശമാണ് വിവാദത്തിന് ഇടയാക്കിയത്. താൻ വളർന്ന പ്രദേശം മുഴുവൻ വെള്ളമാണ്. ആ പ്രദേശത്തെ നാട്ടുകാരുടെ അകത്തും പുറത്തും വെള്ളമാണെന്നായിരുന്നു നവ്യാ നായരുടെ പരാമർശം.
ഞാന്‍ ഭയങ്കര നാട്ടിന്‍ പുറത്തുനിന്ന് വരുന്ന ഒരു ആളാണ്. ചേപ്പാട്. ഇപ്പോഴാണ് മുതുകുളം എന്ന സ്ഥലത്ത് താമസിക്കുന്നത്. എല്ലാം തൊട്ട് അടുത്ത സ്ഥലങ്ങളാണ്. അമ്മയുടേയും അച്ഛന്റേയും നാടെല്ലാം അടുത്താണ്. അവിടെ വന്നിട്ട് പണ്ട് ദിലീപേട്ടന്‍ ചോദിച്ചിട്ടുണ്ട് ഇവിടെ കറണ്ട് ഉണ്ടോ എന്ന്. കാരണം പാടങ്ങളും കുളങ്ങളുമാണ് നിറയെ. ഫുള്‍ വെള്ളമാണ്. ആള്‍ക്കാരുടെ അകത്തും വെള്ളം പുറത്തുംവെള്ളം.- എന്നാണ് നവ്യ പറഞ്ഞത്.

ജാനകി ജാനേ എന്ന സിനിമയുടെ പ്രോമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഇന്റർവ്യൂവിലായിരുന്നു പ്രസ്തുത പരാമർശം. താരം തമാശ രൂപേണ പറഞ്ഞതാണെങ്കിലും വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വാക്കുകൾ വഴിതുറന്നിരിക്കുന്നത്. പല കലാകാരൻമാരുടെയും നാടാണിത്. കായംകുളംകാരായതിൽ തങ്ങൾക്ക് അഭിമാനമാണ്, വളർന്ന് വലുതായപ്പോൾ ജനിച്ച നാടിനെ മോശമാക്കി പറയുന്നത് നല്ലതല്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button