kerala
സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം; 4 ട്രെയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം. തൃശൂര്‍ യാർഡിലെയും ആലുവ – അങ്കമാലി സെക്‌ഷനിലെയും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. ഇന്നത്തെ ഗരീബ്‌രഥ് എക്സ്പ്രസ്, മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്, രാജ്യറാണി എക്സ്പ്രസ്, അമൃത എക്സ്പ്രസ് എന്നിവ റദ്ദാക്കി. നാളത്തെ ഗരീബ്‌രഥ് എക്സ്പ്രസ്, അമൃത എക്സ്പ്രസ് എന്നിവയും റദ്ദാക്കി. ഇന്ന് തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് എറണാകുളത്തു സർവീസ് അവസാനിപ്പിക്കും. ഈ ട്രെയിൻ തിരികെ വൈകിട്ട് 5.25 ന് എറണാകുളത്തു നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.25 ന് എറണാകുളത്തു നിന്നു പുറപ്പെടേണ്ട ഹസ്രത് നിസാമുദീൻ മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഉച്ചയ്ക്ക് 2.37 ന് തൃശൂരിൽ നിന്നു സർവീസ് ആരംഭിക്കും. നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്
