kerala

ട്രഷറികളിൽ 2,000 രൂപ സ്വീകരിക്കില്ല എന്ന നിര്‍ദേശം പിൻവലിച്ചു.. നോട്ടുകൾ സ്വീകരിക്കും

സംസ്ഥാനത്തെ ട്രഷറികളിൽ 2,000 രൂപ നോട്ടുകൾ സ്വീകരിക്കാന്‍ നിര്‍ദേശം. ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന നോട്ടുകള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. എന്നാല്‍ ട്രഷറികളില്‍ നിന്ന് നോട്ടുകള്‍ മാറി നല്‍കരുതെന്നും നിര്‍ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കാന്‍ ധനവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിക്കും. 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കരുതെന്ന് നേരത്തെ ഓഫിസര്‍മാര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button