NationalSpot Light

‘ഉദ്ഘാടന വിവാദം’; ഇന്ത്യയുടെ പാര്‍ലമെന്‍റ് മന്ദിരം ആരാണ് ഉദ്ഘാടനം ചെയ്യേണ്ടത് ?

ഇന്ത്യയുടെ പാര്‍ലമെന്‍റ് മന്ദിരം ആരാണ് ഉദ്ഘാടനം ചെയ്യേണ്ടത്. ? പ്രധാനമന്ത്രിയെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രസിഡന്‍റെന്ന് പ്രതിപക്ഷം. തര്‍ക്കം മൂത്ത്, രാഷ്ട്രപതിയുടെ ജാതിയടക്കം ചര്‍ച്ചയാണ് തലസ്ഥാനത്ത്. വിവാദങ്ങള്‍ക്കിടയിലും കെട്ടിടത്തിന്‍റെ അവസാന മിനുക്കുപണികള്‍ മിന്നല്‍ വേഗത്തില്‍ തുടരുകയാണ്.

പാര്‍ലമെന്‍റിന്‍റെ സര്‍വാധികാര്യക്കാരന്‍ പ്രധാനമന്ത്രിയാണോ? അല്ലേയല്ല. കാരണം ഭരണഘടനപ്രകാരം ലോക്സഭയും രാജ്യസഭയും രാഷ്ട്രപതിയും ചേരുന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്‍റ്. ഇതില്‍ അധോസഭയായ ലോക്സഭയുടെ നേതാവ് മാത്രമാണ് പ്രധാനമന്ത്രി. അപ്പോളെങ്ങനെ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെയാകെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം. രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിലെ അനൗചിത്യം ചോദ്യംചെയ്യുകയാണ് കോണ്‍ഗ്രസ്. ആദിവാസി വനിതയെ രാഷ്ട്രപതിയാക്കിയതിനെക്കുറിച്ച് ആവേശംകൊള്ളുന്നവരാണ് പ്രഥമവനിതയെ ഇത്തരത്തില്‍ അപമാനിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ. പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയെന്ന് രാഹുല്‍ഗാന്ധി. വിവാദങ്ങളോട് മൗനം പാലിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പുതിയ മന്ദിരത്തിന്‍റെ തറക്കല്ലിടലില്‍ അന്നത്തെ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ല. കെട്ടിടത്തിന് മുകളിലെ അശോക സ്തംഭം അനാച്ഛാദനം ചെയ്തതും നരേന്ദ്രമോദി തന്നെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button