ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായമെറ്റക്ക് റെക്കോര്‍ഡ് തുക പിഴ

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റക്ക് റെക്കോര്‍ഡ് തുക പിഴയിട്ട് യൂറോപ്യന്‍ ഡേറ്റ പ്രൊട്ടക്ഷന്‍ കമ്മിഷന്‍. 130 കോടി ഡോളര്‍ നല്‍കാനാണ് വിധി. യൂറോപ്പിലെ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഡേറ്റ യു.എസിലെ സെര്‍വറിലേക്ക് കൈമാറ്റം ചെയ്തതിനാണ് പിഴ.
യൂറോപ്പിലെ ഡേറ്റ സംരക്ഷണ നിയമമനുസരിച്ചാണ് മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴയിട്ടത്. ഈ നിമയമനുസരിച്ച് ഉപയോക്താക്കളുടെ ഡേറ്റ മറ്റുരാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് മാറ്റുമ്പോള്‍ മതിയായ സുരക്ഷ ഉറപ്പാക്കണം. എന്നാല്‍ മെറ്റയ്ക്ക് ഇത് സാധിച്ചില്ലെന്ന് ഡേറ്റ പ്രൊട്ടക്ഷന്‍ കമ്മിഷന്‍ വിലയിരുത്തി. അമേരിക്കയില്‍ ഡേറ്റ സംരക്ഷണ നിയമം താരതമ്യേന ദുര്‍ബലമമാണ്. അതുകൊണ്ടുതന്നെ യു.എസിലെ സെര്‍വറിലേക്ക് മാറ്റുന്ന ഡേറ്റകള്‍ക്ക് പൂ്‍ണ സുരക്ഷ ഉറപ്പാക്കാനാവില്ല. മാത്രമല്ല, യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന് ഇവ കൈക്കലാക്കാന്‍ കഴിയുമെന്നും ഡേറ്റ പ്രൊട്ടക്ഷന്‍ കമ്മിഷന്‍ ആശങ്കപ്പെടുന്നുണ്ട്. അതേസമയം നീതീകരിക്കാനാവാത്തതും അനാവശ്യവുമാണ് പിഴയെന്ന് മെറ്റ പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കി.
