kerala
ഒന്നാം തിയതിയിലെ ഡ്രൈ ഡേ തുടര്‍ന്നേക്കും; പുതിയ മദ്യനയം മന്ത്രിസഭ പരിഗണിക്കും

സംസ്ഥാനത്ത് പുതിയ മദ്യനയം കൊണ്ടുവരുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഒന്നാം തിയതിയിലെ ഡ്രൈ ഡേ തുടരാനാണ് സാധ്യത. ലൈസൻസ് ഫീസിൽ അഞ്ചു ലക്ഷം രൂപ വരെ വർധനയാണ് പ്രതീക്ഷിക്കുന്നത്. ധനവകുപ്പിന്റെ ആവശ്യപ്രകാരമാണ് ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നിന് നിലവില്‍ വരേണ്ടിയിരുന്ന മദ്യനയം പലവിധ കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു.
