crime

വെള്ളായണി കാർഷിക കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനിക്ക് ഏൽക്കേണ്ടിവന്നത് കൊടുംക്രൂരത; എഫ്.ഐ.ആർ.

തിരുവനന്തപുരം വെള്ളായണി കാർഷിക കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനിക്ക് സഹപാഠിയിൽ നിന്ന് ഏൽക്കേണ്ടിവന്നത് കൊടുംക്രൂരതയെന്ന് എഫ്.ഐ.ആർ. കസേരയിൽ കെട്ടിയിട്ടായിരുന്നു ആന്ധ്രാ സ്വദേശിയായ ദീപികയെ സഹപാഠിയും നാട്ടുകാരിയുമായ ലോഹിത പൊള്ളലേൽപ്പിച്ചതും മുറിവിനു മുകളിൽ മുളക് പൊടി വിതറിയതും.

കോളജിലും ക്ളാസിലും അധ്യാപകരും കൂട്ടുകാരും അറിയുന്ന ലോഹിതയായിരുന്നില്ല ഹോസ്റ്റൽ മുറിയിലെന്നാണ് തിരുവല്ലം പൊലീസ് റജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പറയുന്നത്. ഒരുമാസം മുൻപ് അമ്മയെ അസഭ്യം പറഞ്ഞതിനെ ചൊല്ലി തുടങ്ങിയ തർക്കത്തിന്റെ പേരിൽ 21കാരിയായ ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിനി ദീപിക അനുഭവിച്ച കൊടും ക്രൂരത എഫ്.ഐ.ആറിൽ വിശദമായുണ്ട്. കസേരയിൽ ഷോൾ കൊണ്ട് കൈകൾ കെട്ടിയിട്ടായിരുന്നു മർദ്ദനം. പിന്നെ ഇഡക്ഷൻ സ്റ്റൌവിൽ തക്കാളിക്കറി വച്ച ചൂടുപാത്രം കൊണ്ട് മുഖത്തും ടീഷർട്ട് മാറ്റി മുതുകിലും പൊള്ളിച്ചു. ചൂടു തക്കാളിക്കറി വീണ് ശരീരഭാഗങ്ങളും പൊള്ളി. മുറിവുകൾക്ക് മുകളിൽ മുളക് പൊടി വിതറി ക്രൂരമായി മർദ്ദിച്ചു. മുൻപും ദീപികയെ ലോഹിത മർദ്ദിച്ചിട്ടുണ്ടെന്ന് എഫ്.ഐ.ആറിൽ പറയുന്നു. മർദ്ദനത്തിനിടെ കണ്ണട പൊട്ടിയപ്പോൾ പുതിയത് വാങ്ങി നൽകിയതും ലോഹിതയായിരുന്നു. മർദ്ദിക്കരുതെന്ന് കാലിൽ വീണ് അപേക്ഷിച്ചപ്പോൾ ലോഹിത മുഖത്ത് തൊഴിച്ചതായും ദീപികയുടെ മൊഴിയിലുണ്ട്. പരുക്കുകളുമായി നാട്ടിലേക്ക് പോയ ദീപികയെ ബസിലും ലോഹിത പിന്തുടർന്നിരുന്നു. ആരോടെങ്കിലും വിവരങ്ങൾ പങ്കുവച്ചാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. കേസിൽ അറസ്റ്റിലായ ലോഹിത മുൻ സൈനികന്റെ മകളാണെങ്കിൽ ദീപികയുടെ പിതാവ് കർഷകനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button