kerala
മരുന്ന് സംഭരണകേന്ദ്രത്തില്‍ വീണ്ടും തീപിടിത്തം; ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന മുറികള്‍ കത്തി

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള മരുന്ന് ഗോഡൗണില്‍ വന്‍ തീപിടിത്തം. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വെയര്‍ഹൗസിലാണ്, പുലര്‍ച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്. ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. മരുന്നുകള്‍ സൂക്ഷിച്ചിരുന്ന മുറികളിലേക്ക് പടരുന്നതിന് മുന്‍പ് തീ നിയന്ത്രണ വിധേയമാക്കി. രണ്ട് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്. ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്നെത്തിക്കുന്നത് ഇവിടെനിന്നാണ്.
