വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഭാര്യയുടെ മുഖത്ത് പാടുകള്‍; പിന്നാലെ വിവാഹമോചനം

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ മുഖത്ത് പാടുകള്‍ വീണ തന്റെ സുഹൃത്തിന്റെ വിവാഹമോചന കാരണം വെളിപ്പെടുത്തി യുവാവ്. കല്യാണസമയത്ത് അതിസുന്ദരിയായിരുന്ന യുവതിയുടെ മുഖത്ത് ഒരു വര്‍ഷത്തിനുള്ളിലാണ് പാടുകള്‍ വീഴാന്‍ തുടങ്ങിയത്. ഇതിനു പിന്നാലെ വീട്ടില്‍ വൈകിയെത്തുകയും ഭാര്യയുമായി സംസാരിക്കാന്‍ സമയം കണ്ടെത്താതിരിക്കുകയും ചെയ്താണ് ഭര്‍ത്താവ് തന്റെ അനിഷ്ടം വ്യക്തമാക്കിയത്. ശുഭം അഗ്രവാള്‍ എന്ന യുവാവാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സുഹൃത്തിനു സംഭവിച്ച ദുരവസ്ഥ പങ്കുവെച്ചത്. ന്യൂഡല്‍ഹിയിലാണ് സംഭവം. ഭാര്യയ്ക്ക് രോഗം വന്നപ്പോള്‍ ഈ രീതിയിലാണ് ഭര്‍ത്താവ് ചികിത്സിച്ചതെന്നും ട്വീറ്റില്‍ പറയുന്നു. മെച്ചപ്പെട്ട ധനസ്ഥിതി ഉള്ള കുടുംബാംഗങ്ങളാണ് ഇരുവരും. എന്നാല്‍ ഭാര്യയുടെ ശരീരത്തില്‍ വരുന്ന പാടുകള്‍ ഭേദമാവില്ലെന്ന ഡോക്ടറുടെ വിലയിരുത്തല്‍ വന്നതോടെയാണ് യുവാവിന്റെ സ്വഭാവം മാറാന്‍ തുടങ്ങിയത്.
ശരീരത്തിന്റെ നിറം, മുഖം, പണം,പ്രശസ്തി ഈ മാനദണ്ഡങ്ങളിലാണ് ഒരാളെ സ്നേഹിച്ചതും വിവാഹം കഴിച്ചതുമെങ്കില്‍ കാര്യങ്ങളെല്ലാം ദുരന്തത്തിലെത്തിച്ചേരുമെന്നും ശുഭം തന്റെ ട്വീറ്റില്‍ പറയുന്നു.
