kerala
ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന കേസ്; ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതി ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ്.വി.ഭട്ടി അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. ആര്‍.എസ്.ശശികുമാറിന്‍റെ ഹര്‍ജി ഹൈക്കോടതി അടുത്തമാസം ഏഴിലേക്ക് മാറ്റി. ജൂണ്‍ ആറിനാണ് ലോകായുക്ത ഫുള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത്.
