National
വായ്പ: കേരളത്തിന്‍റെ വാദം തെറ്റ്; ഈ സാമ്പത്തിക വര്‍ഷം 20,521 കോടിയെടുക്കാം: വി.മുരളീധരന്‍

വായ്പാ പരിധി സംബന്ധിച്ച കേരളത്തിന്‍റെ വാദത്തിനെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം വിപണിയില്‍ നിന്നെടുക്കാവുന്നത് 20,521 കോടി. 15,390 കോടി 9 മാസത്തെ കണക്കാണെന്നും അവസാന മൂന്നുമാസം 5131 കോടിയും എടുക്കാമെന്നും വി.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 15,390 കോടി രൂപ വായ്പയെടുക്കാമെന്നാണ് കേന്ദ്രം അറിയിച്ചതെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്.
