Spot LightWorld
മുഴുനീള മകളാവാന്‍ ജോലി രാജിവെച്ചു; മാതാപിതാക്കള്‍ നല്‍കുന്ന ശമ്പളം 47000; വൈറല്‍

മുഴുവന്‍ സമയ മകളായി തീരാന്‍ ജോലി രാജിവെച്ച് ചൈനീസ് യുവതി. മാതാപിതാക്കളില്‍ നിന്നും 47000രൂപ ശമ്പളം ലഭിക്കും. സംഭവം സോഷ്യല്‍ മീഡിയയിലും വൈറലായി. സൗത്ത്ചൈന മോര്‍ണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് ഇങ്ങനെയാണ്, 15 വര്‍ഷമായി ന്യൂസ് ഏജന്‍സിയിന്‍ ജോലി ചെയ്യുന്ന 40കാരിയായ നിയാനന്‍ ആണ് മാതാപിതാക്കളുടെ ഓഫര്‍ സ്വീകരിച്ച് ജോലി രാജിവെച്ചത്. ജോലിയില്‍ അധികസ്ട്രസ് അനുഭവിക്കേണ്ടി വന്ന സമയത്താണ് മാതാപിതാക്കള്‍ മകള്‍ക്കു മുന്‍പില്‍ ഈ കിടിലന്‍ ഓഫര്‍ വെച്ചത്. നീ ജോലി രാജിവെച്ചോളൂ, നിന്റെ സാമ്പത്തികസംരക്ഷണം ഞങ്ങളേറ്റെടുക്കാമെന്നാണ് മകളോട് അവര്‍ ആവശ്യപ്പെട്ടത്. നിയാനന്‍ ചിന്തിച്ചപ്പോള്‍ അധികസ്ട്രസും പ്രശ്നങ്ങളും ഇല്ലാതെ മാതാപിതാക്കളെ സംരക്ഷിച്ച്, സ്നേഹം നല്‍കി മുഴുനീള മകളായി മാറാമെന്നു കരുതുകയും ചെയ്തു.
