
കാടാമ്പുഴ ദേവസ്വത്തിന്റെ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനായി പണപ്പിരിവ് നടത്തിയതില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സഹകരണ സൊസൈറ്റി പോലെ പണം പിരിക്കാമെന്നും രാഷ്ട്രീയകാര്യത്തിനെന്ന പോലെ പെരുമാറാമെന്നും വിചാരിച്ചുവോ എന്ന് കോടതി ചോദിച്ചു. ഹർജി വന്നില്ലായിരുന്നെങ്കിൽ ആരെങ്കിലും ഇക്കാര്യങ്ങള്‍ അറിയുമായിരുന്നോയെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. സപ്ലിമെന്റിലെ പരസ്യത്തിനായി മലബാർ ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങൾക്ക് 15000 രൂപ ചിലവഴിക്കാമെന്നായിരുന്നു ദേവസ്വം കമ്മീഷണറുടെ വിവാദ ഉത്തരവ്. ഉത്തരവിറക്കിയ ദേവസ്വം കമ്മിഷണര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
HC slams malabar devaswom board
