ഐപിഎല്‍; തല്ക്കാലം വിരമിക്കുന്നില്ല, ഒരിക്കല്‍ കൂടി മടങ്ങി വരുമെന്ന് ധോണി

ഒരു ഐപിഎല്‍ സീസണില്‍ കൂടി മല്‍സരിക്കുകയാണ് ലക്ഷ്യമെന്ന് എം.എസ്. ധോണി. 250ാം ഐപിഎല്‍ മല്‍സരത്തില്‍ അഞ്ചാം കിരീടമേറ്റുവാങ്ങിക്കൊണ്ടാണ് എം.എസ്.ധോണി മൈതാനം വിട്ടത്. മല്‍സരശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുമോയെന്നറിയാല്‍ നെഞ്ചിടിപ്പോടെയാണ് ആരാധകര്‍ ധോണിയെ കേട്ടിരുന്നത്. എന്നാല്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു ആ പ്രഖ്യാപനം.
വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഇതാണ് ഏറ്റവും നല്ല നിമിഷമെന്ന് എനിക്കറിയാം. എളുപ്പത്തിലെനിക്ക് യാത്രപറഞ്ഞിറങ്ങാം. പക്ഷേ വിരമിക്കാനാല്ല ഇത്രയധികം സ്നേഹിക്കുന്ന ആരാധകര്‍ക്ക് മുന്നിലേയ്ക്ക് ഒരിക്കല്‍കൂടി മടങ്ങിയെത്താനാണ് ശ്രമിക്കുന്നതെന്ന് ധോണി. ഒന്‍പത് മാസം കഠിനാധ്വാനം ചെയ്ത് ചെയ്ത് മറ്റൊരു ഐപിഎല്‍ സീസണില്‍ കൂടി മല്‍സരിക്കാന്‍ ശ്രമിക്കുമെന്ന് ധോണിയുടെ ഉറപ്പ്. ശരീരത്തിന് അത് എളുപ്പമായിരിക്കില്ലെങ്കിലും കഠിനാധ്വാനം ചെയ്യുമെന്ന് ആരാധകരോട് ധോണി. വിരമിക്കല്‍ പ്രഖ്യാപിച്ച അമ്പട്ടി റായിഡുവിനും രവീന്ദ്ര ജഡേജയ്ക്കുമൊപ്പമാണ് ധോണി ഐപിഎല്‍ കിരീടം ഏറ്റുവാങ്ങിയത് . ശേഷം മൈതാനം വലംവച്ച് ആരാധകര്‍ക്ക് നന്ദിപറഞ്ഞാണ് ധോണി മടങ്ങിയത്.
