kerala

പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പുകേസിലെ പരാതിക്കാരന്‍ ജീവനൊടുക്കി

വയനാട് പുല്‍പ്പള്ളി സഹകരണബാങ്ക് തട്ടിപ്പുകേസിലെ പരാതിക്കാരന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി കേളക്കവല സ്വദേശി രാജേന്ദ്രന്‍ നായരാണ് മരിച്ചത്. ബാങ്കിലെ തട്ടിപ്പുമൂലം വന്ന കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബാങ്കില്‍ നിന്നും രാജേന്ദ്രന്‍ നായര്‍ വായ്പയായി 25 ലക്ഷം രൂപയെടുത്തുവെന്നാണ് ബാങ്കിന്റെ വാദം. എന്നാല്‍ 70,000 രൂപ മാത്രമാണ് താന്‍ എടുത്തതെന്ന് ഇയാള്‍ പരാതിപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button