National

ഗുസ്തി താരങ്ങൾക്കെതിരായ നടപടി: കടുത്ത പ്രതിഷേധവുമായി യുണൈറ്റഡ് വേൾഡ് റസ്‍ലിങ്

ഗുസ്തി താരങ്ങൾക്കെതിരായ നടപടിയിൽ കടുത്ത പ്രതിഷേധവുമായി യുണൈറ്റഡ് വേൾഡ് റസ്‍ലിങ്. ബ്രിജ് ഭൂഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങൾക്കെതിരായ ഡൽഹി പൊലീസ് നടപടിയെ യുണൈറ്റഡ് വേൾഡ് റസ്‌ലിങ് അപലപിച്ചു. താരങ്ങളുടെ പരാതിയിലെ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തത് നിരാശപ്പെടുത്തുന്നതാണ്. ആരോപണങ്ങളിൽ നിഷ്പക്ഷവും നീതിപൂർണവുമായ അന്വേഷണം വേണം. താരങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. 45 ദിവസത്തെ സമയപരിധിക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ദേശീയ ഗുസ്തി ഫെഡറേഷന്റെ അഫിലിയേഷൻ റദ്ദാക്കുമെന്നും യുണൈറ്റഡ് വേൾഡ് റസ്‍ലിങ് മുന്നറിയിപ്പ് നൽകി. താരങ്ങളുടെ തുടർ സമരപരിപാടികളിൽ ഇന്ന് തീരുമാനം ഉണ്ടാകും. ഇക്കാര്യം ചർച്ച ചെയ്യാൻ ഖാപ്പ് പഞ്ചായത്ത് ചേരുമെന്ന് കർഷക നേതാവ് നരേഷ് ടിക്കായത്ത് ഇന്നലെ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button