National
ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു; അച്ചടക്ക നടപടിയല്ലെന്ന് വത്തിക്കാന്‍

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്തര്‍ ബിഷപ്പ് സ്ഥാനത്തുനിന്ന് രാജിവച്ചു. രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു. ജലന്തര്‍ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് നടപടി. ഫ്രാങ്കോ ബിഷപ് എമരിറ്റസ് എന്ന് അറിയപ്പെടും. സ്ഥാനപതിയുടെ ഉത്തരവിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോയെ കോടതി വെറുതെ വിട്ടിരുന്നു
പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചെന്ന് ഫ്രാങ്കോ മുളയ്ക്കല്‍. പ്രാര്‍ഥിച്ചവര്‍ക്കും കരുതലേകിയവര്‍ക്കും നന്ദി. താനൊഴുക്കിയ കണ്ണീര്‍ സഭയുടെ നവീകരണത്തിനു കാരണമാവട്ടെയെന്നും ഫ്രാങ്കോ മുളയ്ക്കല്‍. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി അറിഞ്ഞെന്നും ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് സിസ്റ്റര്‍ അനുപമ.
