crime
ട്രെയിന്‍ തീവയ്പ്: കസ്റ്റഡിയിലുള്ളത് കൊല്‍ക്കത്ത സ്വദേശി; ഭിക്ഷാടകനെന്ന് പ്രതി

കണ്ണൂരിലെ ട്രെയിന്‍ തീവയ്പ് കേസില്‍ കസ്റ്റഡിയിലുള്ളത് കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത്ത് സിദ്ഗര്‍. ട്രെയിനില്‍ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളില്‍ നാലും പുഷന്‍ജിത്തിന്‍റെ വിരടയാളവുമായി സാമ്യം വന്നതോടെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നത്.
കത്തിയ കോച്ചില്‍ നിന്ന് ലഭിച്ച കുപ്പിയില്‍ നിന്നടക്കം സാമ്യം കണ്ടെത്തിയെന്നാണ് വിവരം. ബി.പി.സി.എല്‍ ഗോഡൗണിലെ ജീവനക്കാരന്‍റെ മൊഴിയും സി.സി.ടി.വി ദ്യശ്യങ്ങളുമാണ് പുഷന്‍ജിത്തിലേക്ക് പൊലീസിനെ എത്തിച്ചത്. മാസങ്ങളായി കണ്ണൂരില്‍ താമസിക്കുന്ന ഇയാള്‍ ഭിക്ഷാടകനെന്നാണ് പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. ഈ വര്‍ഷം ഫെബ്രുവരി 13 ന് ഇന്നലെ ട്രെയിനിനു തീയിട്ട സ്ഥലത്തിനു സമീപത്തു മൂന്ന് ഇടങ്ങളിലായി തീയിട്ടതും പുഷന്‍ജിത്താണെന്ന സൂചനയുമുണ്ട്.
