National

ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം; മരണം 70 കടന്നു; 350ലേറെപ്പേര്‍ക്ക് പരുക്ക്

ഒഡീഷയില്‍ പാളംതെറ്റി മറിഞ്ഞ പാസഞ്ചര്‍ ട്രെയിനില്‍ മറ്റൊരു ട്രെയിനിടിച്ചുണ്ടായ വന്‍ അപകടത്തില്‍ മരണം 70 കടന്നു. ബെംഗളൂരുവില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍–ഹൗറ എക്സ്പ്രസാണ് പാളംതെറ്റി മറഞ്ഞത്. അടുത്തപാളത്തിലൂടെ വന്ന ഷാലിമാര്‍–ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് പാളംതെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്സ്പ്രസിന്‍റെ കോച്ചുകള്‍ സമീപത്തെ ഗുഡ്സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു. വൈകിട്ട് ഏഴു മണിക്കുണ്ടായ അപകടത്തില്‍ മുന്നൂറ്റി അന്‍പതോളംപേര്‍ക്ക് പരുക്കേറ്റു. ചികില്‍സയിലുള്ള പലരുടെയുംനില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകട സ്ഥലം സന്ദർശിച്ചു . നിരവധി ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിട്ടു. കണ്‍ട്രോള്‍ റൂം തുറന്നു. വിളിക്കേണ്ട നമ്പര്‍ : 033 26382217, 8972073925, 044 25330953, 044 25330952.

അൻപതിലധികം പേരുടെ ജീവനെടുത്ത ഒഡീഷയിലെ ട്രെയിൻ അപകടത്തിനു പിന്നാലെ ദുരന്തബാധിതർക്കു നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകും. അപകടത്തിൽ ഗുരുതര പരുക്കുകളേറ്റവർക്കു രണ്ടു ലക്ഷം രൂപയും പരുക്കുകളുള്ളവർക്കു 50,000 രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെയാണു നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button