NationalSpot Light
നവദമ്പതികള്‍ ആദ്യ രാത്രിയില്‍ മരിച്ച നിലയില്‍; ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്: ദുരൂഹത

വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് നവദമ്പതികള്‍ മരിച്ച നിലയില്‍. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇരുവരുടേയും മരണം എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ മരണത്തില്‍ ദുരൂഹതയേറി. ഉത്തര്‍പ്രദേശിലെ ബഹ്റെയ്ച്ചിലാണ് സംഭവം.
22കാരന്‍ പ്രതാപ് യാദവും ഇരുപതുകാരി പുഷ്പയുമാണ് മരിച്ചത്. വിവാഹം നടന്ന ദിവസം രാത്രി മുറിയിലേക്ക് കയറിയ ഇരുവരേയും മരിച്ച നിലയിലാണ് പിറ്റേ ദിവസം രാവിലെ കണ്ടെത്തിയത്. മെയ് 30നായിരുന്നു സംഭവം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഇരുവരുടേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരേ ചിതയിലാണ് ഇരുവരുടേയും സംസ്കാരം നടത്തിയത്.
