BusinesskeralaSpot Light

കെ ഫോണ്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു; കുറഞ്ഞ പ്രതിമാസ നിരക്ക് 299 രൂപ,കൂടിയ നിരക്ക് 1249

എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കെ ഫോൺ ഇന്റർനെറ്റ് കണക്ഷന്റെ താരിഫ് റേറ്റുകൾ പുറത്തുവിട്ടു. ആറ് മാസത്തേ അഡ്വാൻസ് റെൻഡൽ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 1794 രൂപക്ക് ആറ് മാസം 20 എംബിബിഎസ് സപീഡിൽ കണക്ഷൻ ലഭ്യമാക്കുന്നതാണ് ചുരുങ്ങിയ നിരക്ക്. ഈ പ്ലാനിൽ പ്രതിമാസം 299 രൂപയേ യഥാർഥ തുക വരുന്നുള്ളൂ. ജിഎസ്ടി പുറമെ വരും.

7494 രൂപയുടെ പ്ലാൻ ആണ് ഏറ്റവും കൂടിയത്. ഇതുപ്രകാരം 250 സ്പീഡ് വേഗതയുള്ള ഇന്റർനെറ്റ് ആറ് മാസത്തേക്ക് ലഭിക്കും. 5000 ജിബിയാണ് ലിമിറ്റ്. പ്രതിമാസം 1249 രൂപയാണ് ഈ പ്ലാനിൽ ഉപഭോക്താവിന് ചെലവാകുക. എല്ലാ പ്ലാനുകളിലും അൺലിമിറ്റഡ് പരിധി കഴിഞ്ഞാൽ രണ്ട് എംബിബിഎസ് വേഗത്തിൽ കണക്ഷൻ ലഭിക്കും.

2094 രൂപയ്ക്ക് 30 എംബിബിഎസ് വേഗത്തിൽ 3000 ജിബി, 2394 രൂപക്ക് 40 എംബിബിഎസ് വേഗത്തിൽ 4000 ജിബി, 2694 രൂപക്ക് 50 എംബിബിഎസ് വേഗത്തിൽ 5000 ജിബി, 2994 രൂപക്ക് 75 എംബിബിഎസ് വേഗത്തിൽ 4000 ജിബി, 3594 രൂപക്ക് 100 എംബിബിഎസ് വേഗത്തിൽ 5000 ജിബി, 4794 രൂപക്ക് 150 എംബിബിഎസ് വേഗത്തിൽ 4000 ജിബി, 5994 രൂപക്ക് 200 എംബിബിഎസ് വേഗത്തിൽ 5000 ജിബി എന്നിങ്ങനെയാണ് മറ്റു പ്ലാനുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button