kerala
കണ്ണൂര്‍ പാനൂരില്‍ ഒന്നരവയസുകാരനെ തെരുവുനായ ആക്രമിച്ചു

കണ്ണൂര്‍ പാനൂരില്‍ ഒന്നരവയസ്സുകാരനെ വീട്ടുമുറ്റത്ത് തെരുവുനായ ആക്രമിച്ചു. പാനൂര്‍ കുനിയില്‍ നസീറിന്റെ മകനാണ് ഗുരുതരമായി പരുക്കേറ്റത്. കുഞ്ഞ് മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മുഖത്തും കണ്ണിനും പരുക്കേറ്റു. മൂന്ന് പല്ലുകളും നഷ്ടമായി.
