kerala
കെ.എസ്.ആര്‍.ടി.സി: മേയിലെ പെന്‍ഷന്‍ നല്‍കാൻ 71 കോടി അനുവദിച്ചു

തിരുവനന്തപുരം: മേയിലെ പെന്‍ഷന്‍ നല്‍കാൻ കെ.എസ്.ആര്‍.ടി.സിക്ക് 71 കോടി രൂപ അനുവദിച്ചു. സഹകരണ ബാങ്കുകളുമായുള്ള പലിശ തര്‍ക്കം മൂലം പെന്‍ഷന്‍ വിതരണം വൈകിയിരുന്നു. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ട്യം വായ്പയായി പെന്‍ഷന്‍ തുക നല്‍കുകയും സര്‍ക്കാര്‍ പിന്നീട് പലിശ സഹിതം തിരിച്ചുനല്‍കുകയുമാണ് പതിവ്.
എട്ടര ശതമാനത്തില്‍നിന്ന് ഒമ്പതായി പലിശ ഉയര്‍ത്തണമെന്ന് സഹകരണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ തീരുമാനമായിട്ടില്ല. മാര്‍ച്ച്, ഏപ്രില്‍ പെന്‍ഷനും ഇതേ രീതിയില്‍ വൈകിയിരുന്നു.
പെന്‍ഷന്‍ മുടക്കത്തില്‍ പ്രതിഷേധിച്ച് സംഘടനകള്‍ ചീഫ് ഓഫിസിനു മുന്നില്‍ പ്രതിഷേധത്തിലാണ്. ജൂണിലെ പെന്‍ഷന്‍ അഞ്ചിന് നല്‍കേണ്ടതായിരുന്നു.
