kerala
തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു

പാറശാല (തിരുവനന്തപുരം): തെങ്ങ് കടപുഴകി റോഡിലേക്ക് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. പൊറ്റയിൽക്കട ഈന്തിക്കാല പുത്തൻവീട്ടിൽ വിജയൻ ജയന്തി ദമ്പതികളുടെ മകൻ ബിജു(30) ആണ് മരിച്ചത്.
മഴയത്ത് കടപുഴുകിയ തെങ്ങ് കടകുളത്തിന് സമീപം കരിമാൻ കുളത്തിന് സമീപത്തായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജുവിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ടിപ്പർ ലോറി ഡ്രൈവറാണ് ബിജു.
തെങ്ങ് വൈദ്യുതിലൈനിലും വൈദ്യുതി പോസ്റ്റിലും പതിച്ചതിന് ശേഷമാണ് ബിജുവിന്റെ ശരീരത്തിൽ വീണത്. നാട്ടുകാർ ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങൾ: ദീപ, ദിവ്യ.
