Spot Light
മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പുറപ്പെട്ടു; ക്യൂബയും സന്ദര്‍ശിക്കും

ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും പുലർച്ചെ അമേരിക്കയിലേക്ക് പുറപ്പെട്ടു. നാളെ യുഎൻ ആസ്ഥാനം സന്ദർശിക്കുന്ന മുഖ്യമന്ത്രി ശനിയാഴ്ച രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ നടക്കുന്ന മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ചയാണ് വ്യവസായ നിക്ഷേപ മീറ്റ്. 12ന് വാഷിങ്ടണില്‍ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ ഉപാധ്യക്ഷൻ മാർട്ടിൻ റെയിസറുമായി കൂടിക്കാഴ്ച നടത്തും. 14ന് ക്യൂബൻ തലസ്ഥാനമായ ഹവാനയിലേക്ക് പുറപ്പെടുന്ന മുഖ്യമന്ത്രി രണ്ടുദിവസം അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി കെ.എൻ.ബാലഗോപാൽ, ചീഫ് സെക്രട്ടറി വി.പി.ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്.
