വൃദ്ധദമ്പതികളുടെ കുടിൽ തകർത്ത് സാമൂഹ്യവിരുദ്ധർ; പരാതി

കോഴിക്കോട് വടകര ആയഞ്ചേരിയില്‍ വൃദ്ധദമ്പതികള്‍ പുതുതായി നിര്‍മിച്ച കുടിലിന്റെ ശുചിമുറിയും കുളി മുറിയും സാമൂഹ്യവിരുദ്ധര്‍ തകര്‍ത്ത നിലയില്‍. കുറ്റക്കാര്‍ക്ക് എതിരെ വടകര പൊലിസില്‍ പരാതി നല്‍കിയിരിക്കുകയാണ് അപ്പുക്കുട്ടനും ഭാര്യ ഉഷയും .
ഈ കുടില്‍ പണിതതുതന്നെ സൗജന്യമായി കിട്ടിയ ഭൂമിയിലാണ്. എട്ടു വര്‍ഷം മുന്‍പ് ഗൂഡല്ലൂരില്‍ നിന്ന് എത്തി ആയഞ്ചേരിയില്‍ സ്ഥിര താമസമാക്കിയവരാണ് അപ്പുക്കുട്ടനും ഭാര്യ ഉഷയും . മറ്റ് വീടുകളില്‍ പശുവിനെ കറന്നുകിട്ടുന്ന പണമാണ് ഇവരുടെ വരുമാനം . വാടക കൊടുക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ താമസിക്കാന്‍ വീടില്ലാതായപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ ചെറിയൊരു കുടില്‍ തീര്‍ത്തു. ഇതിന്റെ പണികളും പൂര്‍ത്തിയായിട്ടില്ല. കുടിലിനോട് ചേര്‍ന്നാണ് കുളിമുറിയും ശചിമുറിയും നിര്‍മിക്കുന്നത്. സിമന്റ് കട്ടകൊണ്ടുള്ള നിര്‍മിച്ച മുഴുവന്‍ ഭാഗവും ആരോ ഇന്നലെ രാത്രി ഇരുട്ടിന്റെ മറവില്‍ തകര്‍ത്തു
രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണിത്. രണ്ടു മക്കളുണ്ട്. അവര്‍ ജോലി തേടി മറ്റിടങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയാണ്. പേടിയോടെയാണിപ്പോള്‍ ഈ കുടിലില്‍ അപ്പുക്കുട്ടനും ഉഷയും താമസിക്കുന്നത്
