Spot Light
നാലാം നിലയില്‍ നിന്ന് വീണു; നാല് വയസുകാരി അദ്ഭുതകരമായി രക്ഷപെട്ടു

കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ നാലുവയസുകാരി അദ്ഭുതകരമായി രക്ഷപെട്ടു. മുംബൈയിലെ വിറാറിലാണ് സംഭവം. ഒന്നാം നിലയില്‍ ഇരുന്നിരുന്ന ആളുടെ മടിയിലേക്കാണ് കുട്ടി വീണത്.
ജീവ്ദാനി ദര്‍ശന്‍ എന്ന കെട്ടിടത്തിലാണ് സംഭവം. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. രാത്രി ഒന്‍പത് മണിയോടെ തന്റെ അപ്പാര്‍ട്ട്മെന്റിന് പുറത്തേക്ക് ഇറങ്ങിയ കുട്ടി അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. തലയിലെ മുറിവില്‍ എട്ട് സ്റ്റിച്ചുകള്‍ വേണ്ടിവന്നു.
