Spot LightWorld
ഗെയിം കളിക്കാന്‍ ചിലവാക്കിയത് 52 ലക്ഷം; വീട്ടുകാരെ പറ്റിച്ച് പതിമൂന്നുകാരി

ചൈനയിൽ 13 വയസ്സുകാരി മൊബൈൽഗെയിം കളിച്ചു നഷ്ടപ്പെടുത്തിയത് നാലരലക്ഷം യുവാൻ. ഇന്ത്യന്‍ രൂപ 52ലക്ഷം രൂപ വരും. മൊബൈൽ ഗെയിമിന് അടിമയായ പെണ്‍കുട്ടി അമ്മയുടെ പഴ്സില്‍ നിന്ന് ഡെബിറ്റ് കാര്‌ഡ് എടുത്താണ് ഗെയിമിനായി പണം ചിലവഴിച്ചത്. 5മാസം കൊണ്ട് 52 ലക്ഷം രൂപയാണ് നഷ്ടമായത്. സ്കൂളില്‍ വച്ച് നിരന്തരമായി ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അദ്യാപികയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. അവർ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ വെറും 5 രൂപയ്ക്കു തുല്യമായ തുക മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇടപാടുകൾ സംബന്ധിച്ച ബാങ്ക് സന്ദേശങ്ങൾ മാതാവിന്റെ ഫോണിൽ നിന്ന് അപ്പപ്പോൾ കുട്ടി ഡിലീറ്റ് ചെയ്തതിനാൽ പണം ചോരുന്നത് അറിഞ്ഞിരുന്നില്ല.ഇതാണ് പെണ്‍കുട്ടിക്ക് തുണയായത്. ഗെയിം കളിച്ച് ഇത്രയും തുക നഷ്ടപ്പെട്ടതിന്‍റെ ഞെട്ടലിലാണ് വീട്ടുകാര്‍.
