പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാര്‍; കേരളത്തില്‍ മാതൃകാ ഭരണം: മുഖ്യമന്ത്രി

2016 മുതല്‍ കേരളത്തിലേത് മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂയോര്‍ക്കില്‍ നടന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പരമ ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ ലോക കേരളസഭയുടെ പിന്തുണയും മുഖ്യമന്ത്രി തേടി. ടൈംസ് സ്ക്വയറിലെ പൊതുപരിപാടിയോടെ മൂന്നുദിവസത്തെ സമ്മേളനത്തിന് സമാപനമായി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വിവാദങ്ങള്‍ക്കൊടുവില്‍ ലോക കേരളസഭയില്‍ ടൈംസ് സ്ക്വയറിലെ പൊതുസമ്മേളനം. ദേശിയപാത വികസനം, ഗെയ്ല്‍ പൈപ്പ് ലൈന്‍ തുടങ്ങിയവ ഉയര്‍ത്തിക്കാട്ടി കേരളത്തിലെ വികസനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. കേരളത്തിലെ റോഡുകളുടെ അവസ്ഥ മാറിയെന്നും മുഖ്യമന്ത്രി. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന പേരില്‍ നിന്ന് അഴിമതിയില്ലാത്ത സംസ്ഥാനം എന്ന പേരിലേക്ക് കേരളത്തിനെ എത്തിക്കാനാണ് സര്‍ക്കാരന്‍റെ ശ്രമം. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളെല്ലാം പാലിച്ച സര്‍ക്കാരണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം കേക്ക് മുറിച്ച് ടൈംസ് സ്ക്വയറില്‍ ആഘോഷിച്ചു
