വെന്നിയൂരിൽ ബസ്സിൽ നിന്ന് വീണ് 4 വിദ്യാർഥികനികൾക്ക് പരിക്ക്

മലപ്പുറം : വെന്നിയൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വീണ് 4 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. വാളക്കുളം സ്‌കൂളിലെ 4 വിദ്യാര്‍തിനികള്‍ക്കാണ് പരിക്കേറ്റത്.8, 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ഥിനികളാണ് പരിക്കേറ്റവര്‍. ഇന്ന് വൈകുന്നേരം 4.25 നാണ് അപകടം നടന്നത്. സ്‌കൂള്‍ വിട്ടു പോകുമ്പോള്‍ ആണ് അപകടം.
വാളക്കുളം കെഎച്ച്എംഎച്ച്എസ്എസ് സ്‌കൂളിലെ പത്ത് ജി ക്ലാസ് വിദ്യാര്‍ത്ഥിനിയായ വെന്നിയൂര്‍ സ്വദേശി കളത്തിങ്ങല്‍ ഹബീബിന്റെ മകള്‍ ശിഫ്‌ന, പത്ത് ഇ ക്ലാസ് വിദ്യാര്‍ത്ഥിനിയായ കപ്രാട് സ്വദേശി ചക്കം പറമ്പില്‍ മുഹമ്മദ് ഷാഫിയുടെ മകള്‍ ഫാത്തിമ ഹിബ, എട്ട് സി ക്ലാസ് വിദ്യാര്‍ത്ഥിനിയായ കൊടിമരം സ്വദേശി പിലാത്തോട്ടത്തില്‍ അഷറഫിന്റെ മകള്‍ ഫാത്തിമ ജുമാന, ഒമ്പത് എല്‍ ക്ലാസ് വിദ്യാര്‍ത്ഥിനിയായ കരുമ്പില്‍ സ്വദേശി കാളങ്ങാട്ട് ബബീഷിന്റെ മകള്‍ അനന്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കോട്ടക്കല്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്ന എന്‍ കെ ബി ബസിലാണ് അപകടം നടന്നത്. യാത്രക്കിടെ മുന്‍പിലെ വാതിലിലൂടെ കുട്ടികള്‍ പുറത്തേക്ക് വീഴുകയായിരുന്നു. കുട്ടികളെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
