National

ഒടുവില്‍ വഴങ്ങി ഹരിയാന സർക്കാർ; കര്‍ഷക സമരം അവസാനിപ്പിച്ചു

കർഷക പ്രതിഷേധത്തിന് മുൻപിൽ മുട്ടുമടക്കി ഹരിയാന സർക്കാർ. സൂര്യകാന്തി വിത്തുകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാമെന്ന ഹരിയാന സര്‍ക്കാരിന്റെ ഉറപ്പിൽ കർഷകർ പ്രതിഷേധം അവസാനിപ്പിച്ചു. രണ്ട് ദിവസമായി ഡല്‍ഹിയിലേക്കുള്ള ദേശീയപാത 44 ഉപരോധിച്ച കര്‍ഷകര്‍ പ്രതിഷേധം രാജ്യതലസ്ഥാനത്തേക്കു വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സൂര്യകാന്തി വിത്ത് ക്വിന്റലിന് 6,400 നൽകണം എന്നായിരുന്നു കർഷകരുടെ ആവശ്യം. ര്‍ഷകര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും അംഗീകരിച്ചതായി ബികെയു നേതാവ് രാകേഷ് ടികായത്ത് അറിയിച്ചു. കർഷകരുടെ സമരവിജയത്തിൽ ഗുസ്തി താരങ്ങളായ ബജ് റംഗ് പൂനിയയും സാക്ഷി മാലിക്കും ആഹ്ലാദം പങ്കിട്ടു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുമായി ഖാപ് നേതാക്കൾ ഇന്ന് ഹരിയാനയിൽ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button