keralaSpot Light
അതിര്‍ത്തി കടന്ന് ‘നന്ദിനി’; കൂടുതല്‍ ഔട്ട്ലറ്റുകള് തുറന്നു; മില്‍മയ്ക്ക് ഭീഷണി

മില്‍മയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി കര്‍ണാടകയുെട ‘നന്ദിനി’ സംസ്ഥാനത്ത് സജീവമാകുന്നു. ഇതോടെ അതിര്‍ത്തി കടന്നുള്ള പാല്‍വില്‍പ്പനയെ ചൊല്ലി മില്‍മ– നന്ദിനി തര്‍ക്കം രൂക്ഷമാവുകയാണ്. പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമം ഊര്‍ജിതമായി തുടരുകയാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി മനോരമ ന്യൂസിനോട് പറഞ്ഞു.
മലപ്പുറത്തെ മഞ്ചേരിയിലും തിരൂരിലും കൊച്ചിയിലുമാണ് നന്ദിനിയുടെ ആദ്യ ഔട്ട്്ലെറ്റുകള്‍ തുടങ്ങിയത്. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ കൂടുതല്‍ ഔട്ട്്ലെറ്റുകള്‍ ദിനംപ്രതിയെന്നോണം തുറക്കുകയാണ്. ഇതിനെതിരെ കര്‍ശന നിലപാടാണ് മില്‍മ എടുത്തിരിക്കുന്നത്. രണ്ട് സഹകരണ ഫെഡറേഷനുകള്‍ തമ്മിലുള്ള അനാരോഗ്യകരമായ തര്‍ക്കം ഒഴിവാക്കണമെന്നാണ് മില്‍മയുടെ ആവശ്യം.
