kerala
തെരുവുനായ ഓടിച്ചു; വിദ്യാര്‍ഥിക്ക് വീണ് പരുക്ക്

തൃശ്ശൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കവേ വീണ് വിദ്യാര്‍ഥിക്ക് പരുക്ക്. ചിയ്യാരം സ്വദേശി എന്‍ഫിനോയുടെ മൂന്ന് പല്ലുകളാണ് വീഴ്ചയില്‍ കൊഴിഞ്ഞത്. മുഖത്ത് പരുക്കേറ്റു. ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങവേയാണ് എന്‍ഫിനോയ്ക്ക് നേരെ തെരുവുനായ്ക്കള്‍ പാഞ്ഞടുത്തത്. രക്ഷപെടാന്‍ നോക്കുന്നതിനിടെ കുട്ടിയുടെ സൈക്കിള്‍ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.
