keralaUncategorized

തൃശൂര്‍ ചേര്‍പ്പില്‍ കിണറിടിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു; ഭാര്യയെ രക്ഷപ്പെടുത്തി

തൃശൂർ ചേർപ്പിൽ കിണറിടിഞ്ഞ് കിണറ്റിലേക്ക് വീണ ദമ്പതികളിൽ ഭർത്താവ് മരിച്ചു. 65 കാരനായ പ്രഭാകരനാണ് ആണ് മരിച്ചത്. ഭാര്യ വത്സലയെ നാട്ടുകാർ രക്ഷപ്പെടുത്തി. 80 വർഷം പഴക്കമുള്ള കിണറാണ് ഇടിഞ്ഞത്. ചുറ്റുമതിൽ ഇല്ലായിരുന്നു. ബുധനാഴ്ച രാത്രി 7 മണിയോടെയായിരുന്നു അപകടം. രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്തത്. ചേർപ്പ് പരിസരങ്ങളിൽ കുടിവെള്ള വിൽപ്പനയായിരുന്നു പ്രഭാകരന് ജോലി. മക്കളില്ല. കിണറിന് സമീപത്തെ മണ്ണിടിഞ്ഞ് വീണതാണെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button