വായ്പാപരിധി വെട്ടിയതിന്‍റെ വിശദാംശങ്ങള്‍ നല്‍കാതെ കേന്ദ്രം; കണക്കുതേടി കേരളം

സംസ്ഥാനത്തിന്‍റെ വായ്പാപരിധി വെട്ടിയതിന്‍റെ വിശദാംശങ്ങള്‍ നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. വിശദമായ കണക്കുതേടി കേരളം കത്തയച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേന്ദ്രം മറുപടി നല്‍കിയില്ല. ഇതോടെ വായ്പാ പ്രശ്നത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനം തീരുമാനിച്ചു.
കേരളത്തിന് വായ്പയെടുക്കാവുന്ന തുക വന്‍തോതില്‍ വെട്ടിയതിന്‍റെ കാരണം തേടി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത് കഴിഞ്ഞമാസം 31ന്. ഉടന്‍ മറുപടി നല്‍കുമെന്നായിരുന്നു കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചത്. ദിവസം പതിനാല് പിന്നിട്ടു. ഒന്നും സംഭവിച്ചില്ല. സാധാരണ വായ്പാപരിധി സംബന്ധിച്ച് കേരളം സംശയം ഉന്നയിച്ചാല്‍ രണ്ടു ദിവസത്തിനകം കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്ന് രേഖാമൂലം തന്നെ മറുപടി കിട്ടാറുണ്ട്. ഇത്തവണ വായ്പാപരിധി നിശ്ചയിച്ചത് രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നതാണെന്ന സംശയത്തിലാണ് ധനവകുപ്പ്. വായ്പ വെട്ടിക്കുറച്ചെന്ന വാദം തെറ്റാണെന്നു പറഞ്ഞ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പുറത്തുവിട്ട കണക്കുകള്‍ ഔദ്യോഗികമല്ല താനും.
കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും ക്ഷേമപെന്‍ഷന്‍ വിതരണത്തിന് രൂപീകരിച്ച കമ്പനിയും എടുത്ത വായ്പയ്ക്ക് പുറമെ എന്തൊക്കെ കേരളത്തിന്‍റെ വായ്പാപരിധിയില്‍ ഉള്‍പ്പെടുത്തി എന്നതാണ് ചോദ്യം. ഇതിന് മറുപടി കിട്ടിയെങ്കില്‍ മാത്രമേ സംസ്ഥാനത്തിന് വരാനിരിക്കുന്ന ധനപ്രതിസന്ധിയെ മറികടക്കാന്‍
15390 കോടിയാണ് ഡിസംബര്‍ വരെ കേരളത്തിന് നിശ്ചയിച്ചിരിക്കുന്ന വായ്പാ പരിധി. ഇതില്‍ 6000 കോടിരൂപ ഇതിനകം എടുത്തു കഴിഞ്ഞു. ആറു മാസത്തേക്ക് അവശേഷിക്കുന്നത് 9390 കോടി മാത്രം. ഓണക്കാലത്തെ അധിക ചെലവു കൂടി കണക്കിലെടുത്താല്‍ ഒക്ടോബറോടെ ഇത്രയും തുക വായ്പയെടുത്തു കഴിയും തുടര്‍ന്നുള്ള രണ്ടുമാസക്കാലം കടുത്ത പ്രതിസന്ധിയാകും സര്‍ക്കാരിനെ കാത്തിരിക്കുന്നത്.
