
പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവ്. എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ജീവനക്കാരിയുടെ മകളെയാണ് മോന്‍സന്‍ പീഡനത്തിന് ഇരയാക്കിയത്. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. മോന്‍സനെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യത്തെ വിധിയാണിത്.
