31 കോടിയുടെ കാറുകള്‍; 170 കോടി പരസ്യങ്ങള്‍ വഴി;കോലിയുടെ ആസ്തി 1000 കോടി

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ആസ്തി 1000 കോടി രൂപയ്ക്ക് മുകളില്‍. രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന താരങ്ങളില്‍ നിലവില്‍ ഏറ്റവും ഉയര്‍ന്ന ആസ്തിയുള്ള താരം കോലിയാണെന്നാണ് റിപ്പോര്‍ട്ട്. സ്റ്റോക്ക് ഗ്രോ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ബിസിസിഐയുടെ വാര്‍ഷിക കരാര്‍ വഴി എ പ്ലസ് കാറ്റഗറിയിലുള്ള കോലിക്ക് ഏഴ് കോടി രൂപയാണ് ലഭിക്കുന്നത്. ടെസ്റ്റിലെ മാച്ച് ഫീ 15 ലക്ഷവും ഏകദിനത്തില്‍ ആറ് ലക്ഷവും ട്വന്‍റി20യില്‍ മൂന്ന് ലക്ഷവും. ഐപിഎല്ലില്‍ കോലിയുടെ പ്രതിഫലം 15 കോടി രൂപയും. പല ബ്രാന്‍ഡുകളുടേയും ഭാഗമായ കോലിക്ക് ഏഴ് സ്റ്റാര്‍ട്ടപ്പുകളിലും നിക്ഷേപമുണ്ട്.
പതിനെട്ടോളം ബ്രാന്‍ഡുകളുടെ മുഖമായ കോലി പരസ്യത്തിനായി വാങ്ങുന്നത് 7.50 കോടി മുതല്‍ 10 കോടി രൂപ വരെയാണ്. ഇങ്ങനെ ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകള്‍ വഴി 175 കോടി രൂപ കോലിക്ക് ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളിലും തന്റെ സാന്നിധ്യം ശക്തമാക്കുന്ന കോഹ്‌ലിക്ക് ഒരു ഇന്‍സ്റ്റാ പോസ്റ്റിലൂടെ 8.9 കോടി രൂപയും ട്വീറ്റിന് 2.5 കോടി രൂപയും ലഭിക്കുന്നു. 31 കോടി രൂപ വിലമതിക്കുന്ന കാറുകളാണ് കോലിയുടെ പക്കലുള്ളത്. മുംബൈയില്‍ 34 കോടി രൂപയുടേയും ഗുരുഗ്രാമില്‍ 80 കോടി രൂപയുടേയും വസതിയുണ്ട്.
