നിഖിലിന്‍റെ എം.കോം റജിസ്ട്രേഷന്‍ റദ്ദാക്കി; എലിജിബിലിറ്റിയും പിന്‍വലിച്ചു

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എം.കോം പ്രവേശനം നേടിയ എസ്.എഫ്.ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ റജിസ്ട്രേഷന്‍ കേരള സര്‍വകലാശാല റദ്ദാക്കി. നിഖിലിന് നല്‍കിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും പിന്‍വലിച്ചു. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ നിഖിലിനെ കണ്ടെത്താൻ കായംകുളം പൊലീസ് അന്വേഷണം ഊർജിതമാക്കി. നിഖിലിന്റെ സുഹൃത്തും പ്രാദേശിക സിപിഎം നേതാവുമായ അഭിഭാഷകനെ പൊലീസ് ചോദ്യം ചെയ്യുന്നു. കണ്ടല്ലൂർ സ്വദേശിയായ എസ്എഫ്ഐ മുൻ നേതാവാണ് നിഖിലിന് സർട്ടിഫിക്കറ്റ് തയാറാക്കിയതെന്നാണ് പാർട്ടി കേന്ദ്രങ്ങളിലെ ചർച്ച. സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ പൊലീസ് സംഘം കേരള സർവകലാശാലയിലെത്തി. വിവാദത്തിൽ ഉടൻ വിശദീകരണം നല്‍കണമെന്ന് കേരള സര്‍വകലാശാല എംഎസ്എം കോളജിന് അന്ത്യശാസനം നൽകി.
