crime

ഭാര്യക്ക് എന്നും ലഹരി നല്‍കും; 92 തവണ ബലാത്സംഗം; 51 പേര്‍ അറസ്റ്റില്‍

പത്തു വര്‍ഷമായി എല്ലാ ദിവസവും ഭാര്യക്ക് ലഹരി നല്‍കി ബലാത്സംഗത്തിനു അവസരമൊരുക്കി ഭര്‍ത്താവ്. ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് അനുസരിച്ച് 50 വര്‍ഷമായി ഒന്നിച്ചു കഴിയുന്ന ഭര്‍ത്താവാണ് ഭാര്യയെ മറ്റുള്ളവര്‍ക്കായി പങ്കുവെയ്ക്കുന്നത്. ലഹരി നല്‍കിയ ശേഷം ഭാര്യയുെട കിടപ്പറയിലേക്ക് മറ്റ് പുരുഷന്‍മാരെ അയയ്ക്കും. 92 തവണ സ്ത്രീ ബലാത്സംഗത്തിനിരയായതായാണ് റിപ്പോര്‍ട്ട്. 26 നും 73നും ഇടയില്‍ പ്രായമുള്ള 51 പുരുഷന്‍മാരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി ഫ്രഞ്ച് പൊലിസ് തിരച്ചില്‍ നടത്തുകയാണ്.
ലോറി ഡ്രൈവറും മുനിസിപ്പല്‍ കൗണ്‍സിലറും ഐടി ജീവനക്കാരനും ബാങ്ക് ഉദ്യോഗസ്ഥനും നഴ്സും മാധ്യമപ്രവര്‍ത്തകനും അറസ്റ്റിലായവരില്‍പ്പെടും. ഫ്രഞ്ച് സ്വദേശി ഡൊമിനിക് ആണ് ദിവസവും ഭക്ഷണത്തില്‍ ലഹരി ചേര്‍ത്ത് പീഡനത്തിനു സാഹചര്യമൊരുക്കിയത്. പീഡനദൃശ്യങ്ങള്‍ യുഎസ്ബി ഡ്രൈവിലാക്കി സൂക്ഷിച്ച ഡൊമിനിക് ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണ്. 2011 മുതല്‍ 2020 വരെയാണ് പീഡനം നടന്നതെന്ന് പൊലിസ് വ്യക്തമാക്കുന്നു.

പല പുരുഷന്‍മാരും ഒന്നിലേറെ തവണ പീഡിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. വീടിനടുത്ത് വണ്ടിയിടാനോ സിഗരറ്റോ പെര്‍ഫ്യൂമോ ഉപയോഗിക്കാനോ ഡൊമിനിക് വീട്ടിലെത്തിയവരെ അനുവദിച്ചില്ലെന്നും മയക്കത്തില്‍ നിന്നും ഭാര്യ പെട്ടെന്നുണരാതിരിക്കാനാണെന്നും പൊലിസ് പറയുന്നു.ഈ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button