kerala
ഏകീകൃത കുര്‍ബാന നടപ്പാക്കണം’; ബസിലിക്ക വികാരിക്ക് അന്ത്യശാസനവുമായി സഭ

‘
എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറന്ന് ഏകീകൃത കുര്‍ബാന നടപ്പാക്കാത്തതില്‍ നടപടിയുമായി സഭ. പള്ളി തുറന്ന് ഏകീകൃത കുര്‍ബാന നടപ്പിലാക്കുമെന്ന് അറിയിക്കണമെന്ന് വികാരിക്ക് അന്ത്യശാസനം നല്‍കി. അനുസരിച്ചില്ലെങ്കില്‍ വികാരി മോണ്‍.ആന്റണി നരികുളത്തെ നീക്കം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. സിനഡിന്റെ തീരുമാനം നടപ്പാക്കാത്തത് സഭാവിരുദ്ധമാണെന്നും പാരിഷ് കൗണ്‍സില്‍ മരവിപ്പിക്കുമെന്നും ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു. തീരുമാനം നടപ്പിലാക്കാന്‍ പത്തുദിവസത്തെ സമയം അനുവദിച്ച് കത്തും നല്‍കി.
