kerala
സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; എട്ടാം ക്ലാസ് വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ മരിച്ചു

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. തൃശൂരില്‍ ഡെങ്കിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന ചാഴൂര്‍ സ്വദേശി ധനിഷ് (13), തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിജയന്‍ (56) എന്നിവരാണ് മരിച്ചത്. ഇതോടെ വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് ഈ മാസം മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 41 ആയി. അതേസമയം പനി ബാധിച്ച് ഈ മാസം മാത്രം ചികിത്സ തേടിയവരുടെ എണ്ണം രണ്ടുലക്ഷം കടന്നു.
