കാത്തിരിപ്പ് വിഫലം; ‘ടൈറ്റന്‍’ പൊട്ടിത്തെറിച്ചു; യാത്രക്കാര്‍ മരിച്ചെന്ന് കമ്പനി

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം തേടി ഇറങ്ങിയ സമുദ്രപേടകം ‘ടൈറ്റന്‍’ തകര്‍ന്നുവെന്ന് സ്ഥിരീകരണം. പേടകം പൊട്ടിത്തെറിച്ചുവെന്നും ഉള്ളിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചുവെന്നും ഓഷ്യന്‍ഗേറ്റ് കമ്പനി വ്യക്തമാക്കി. യുഎസ്. ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹമീഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ വ്യവസായി ഷഹ്സാദ ദാവൂദ്, 19 വയസുള്ള മകന്‍ സുലെമാന്‍, ഫ്രഞ്ച് പര്യവേഷകന്‍ പോള്‍ ഹെന്‍റി നാര്‍ഷെലോ, യാത്ര സംഘടിപ്പിച്ച ഓഷന്‍ഗേറ്റ് കമ്പനി ഉടമ സ്റ്റോക്റ്റന്‍ റഷ് എന്നിവരാണ് മരിച്ചത്. സമുദ്രോപരിതലത്തില്‍ നിന്ന് 1600 അടി താഴ്ചയില്‍ ടൈറ്റന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഘം യാത്ര തിരിച്ചത്. തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെവച്ച് പിന്നീട് മദര്‍ഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെടുകയുമായിരുന്നു. അഞ്ച് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ടൈറ്റാനിക് കപ്പലിന് സമീപത്തായി ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
