ഓണ്‍ലൈന്‍ ഷോപിങ് നടത്തി; സാധനം കിട്ടിയത് 4 വര്‍ഷത്തിന് ശേഷം; സന്തോഷ ട്വീറ്റ്

ഓണ്‍ലൈനില്‍ ഷോപിങ് നടത്തിയാല്‍ പിന്നെ ഓര്‍ഡര്‍ ചെയ്ത സാധനം കയ്യിലെത്തുന്നത് വരെ ഒരു കാത്തിരിപ്പാണ്. ആ കാത്തിരിപ്പ് വര്‍ഷങ്ങള്‍ നീണ്ട്, ഒടുവില്‍ ഓര്‍ഡര്‍ ചെയ്ത കാര്യമേ മറന്നിരിക്കുമ്പോള്‍ പാഴ്സലെത്തിയാല്‍ എന്ത് സന്തോഷമാകും? ആ സന്തോഷമാണ് ഡല്‍ഹി സ്വദേശിയായ നിതിന്‍ അഗര്‍വാള്‍ ട്വീറ്റിലൂടെ പങ്കുവച്ചത്.
2019 ല്‍ ആലിബാബയുടെ അലിഎക്സ്പ്രസിലൂടെയാണ് നിതിന്‍ ഒരു സാധനം ഓര്‍ഡര്‍ ചെയ്തത്. കോവിഡ് വന്നതോടെ ചൈനയില്‍ നിന്നുള്ള സാധനങ്ങളുടെ വരവ് തടസപ്പെട്ടു. പിന്നാലെ 2020 ജൂണില്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ അലിഎക്സ്പ്രസുള്‍പ്പടെയുള്ള ചൈനീസ് ആപ്പുകളും സൈറ്റുകളും ഇന്ത്യയില്‍ നിരോധിച്ചു. ഇതോടെ ഓര്‍ഡര്‍ ചെയ്ത സാധനത്തെ കുറിച്ചുള്ള പ്രതീക്ഷ നിതിന്‍ കൈവിട്ടു. വര്‍ഷം നാല് കഴിഞ്ഞെങ്കിലും അലിഎക്സ്പ്രസ് സാധനം ഇന്ത്യയിലെത്തിച്ചു.
‘ഒരിക്കലും പ്രതീക്ഷ കൈവിടരുത്, നാല് വര്‍ഷം മുന്‍പ് ഞാന്‍ അലിഎക്സ്പ്രസില്‍ ഓര്‍ഡര്‍ ചെയ്ത സാധനം കഴിഞ്ഞ ദിവസം ലഭിച്ചിരിക്കുന്നു’ എന്നായിരുന്നു വിവരം പങ്കുവച്ച് നിതിന്റെ ട്വീറ്റ്. എന്താണ് താന്‍ ഓര്‍ഡര്‍ ചെയ്ത വസ്തുവെന്ന് നിതിന്‍ വെളിപ്പെടുത്തിയില്ല. അലിബാബയ്ക്ക് പകരം ‘അല്‍ബെയ്റ്റ്’ എന്ന പേരിലാണ് പാഴ്സല്‍ അയച്ചെതന്ന് മാത്രം ഇലക്ട്രോണിക് സാധനങ്ങളാണ് പലരും അലിഎക്സ്പ്രസ് വഴി വാങ്ങിയിരുന്നത്. ഇന്ത്യയില്‍ ലഭ്യമല്ലാത്ത പല ഉല്‍പന്നങ്ങളും ഇത്തരത്തില്‍ കുറച്ച നിരക്കില്‍ ആളുകള്‍ക്ക് ലഭ്യമായിരുന്നു. ടെക്കികള്‍ ഉള്‍പ്പടെയുള്ളവര്‍ ഈ സൗകര്യം വ്യാപകമായി ഉപയോഗിച്ചിരുന്നു.
